Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houseboat

കൊ​ച്ചി​യു​ടെ പ​ച്ച​പ്പും ആ​ല​പ്പു​ഴ​യു​ടെ കാ​യ​ൽ​പ്പ​ര​പ്പും ആ​സ്വ​ദി​ച്ച് ട്രം​പി​ന്‍റെ മ​രു​മ​ക​ൻ

ആ​ല​പ്പു​ഴ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മ​രു​മ​ക​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ മൈ​ക്ക​ൽ ബൂ​ലോ​സ് ആ​ല​പ്പു​ഴ​ സന്ദർശിച്ചു. എ​ട്ടം​ഗ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും കാ​യ​ൽ​പ്പ​ര​പ്പും ആ​സ്വ​ദി​ച്ച സം​ഘം, നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കാ​യി ഒ​രു​ങ്ങു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ലും ക​ണ്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ലേ​ക്ക് വ​ന്ന​ത്. അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ഗ​മി​ച്ചു. അം​ബാ​സ​ഡ​ർ ഗോ​റു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ന വി​വ​രം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് മ​ട​ങ്ങി. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ടി​ഫാ​നി ട്രം​പി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യാ​ണ് മൈ​ക്ക​ൽ ബൂ​ലോ​സ്.

Latest News

Corehub Up